പാലക്കാട്: പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന് വേണ്ടി കഴിഞ്ഞ പന്ത്രണ്ട് വർഷമായി പ്രവർത്തിക്കുന്ന, സ്വപ്നം പാലക്കാട് സൊസൈറ്റി ക്രിസ്മസ് പുതുവത്സര ആഘോഷം നടത്തി. പാലക്കാട് ഗസാല ജാഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റ്റി.എം. ശശി ഉദ്ഘാടനം ചെയതു. സമാപന സമ്മേളനം, മുൻ മുനിസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. സ്വപ്നം പാലക്കാടിന്റെ രക്ഷാധികാരി എൻ.ജി.ജ്വോൺസ്സൺ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് ലില്ലി വാഴയിൽ അദ്ധ്യക്ഷത വഹിച്ചു.
എച്ച്ഐവി ബാധിതരുടെ ക്ഷേമത്തിനായി ദീർഘകാലം സേവന അനുഷ്ഠിച്ചതിന് കുരിയാക്കോസ് ഏലിയാസ് സർവീസ് സൊസൈറ്റി യുടെ ഫിനാൻസ് ഓഫീസറും പ്രൊജക്റ്റ് ഡെലിഗേറ്റും ആയ സി കെ ഷാജുവിനെ പൊന്നാടയും മെമെന്റോയും നൽകി ആദരിച്ചു. തൃശ്ശൂരിലെ, കുരിയാക്കോസ് ഏലിയാസ് സർവീസ് സൊസൈറ്റി സെക്രട്ടറി ഫാ. ജിന്റൊ ചിറയത്ത് പുതുവത്സര സന്ദേശം നൽകി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ടൗൺ പ്രസിഡന്റ് എം.അസ്സൻ മുഹമ്മദ് ഹാജി, , സ്വപ്നം പാലക്കാട് സെക്രട്ടറി റിസാന ബീഗം, ജേണലിസ്റ്റ് ജോസ് ചാലക്കൽ, ജോ. സെക്രട്ടറി പ്രേമ .വി..കെ, വൈസ് പ്രസിഡൻ്റ് ശിവദാസ് മണ്ണൂർ, ട്രഷറർ ഹരിദാസ് കേരളശ്ശേരി, എന്നിവർ പ്രസംഗിച്ചു. കുടുംബ സംഗമത്തോടനുബന്ധിച്ച് നടത്തിയ സാംസ്കാരിക വേദിയിൽ സൊസൈറ്റി കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പുതിയ എക്സിക്യുട്ടീവ് കമ്മിറ്റി നിലവിൽ വന്നു. സൊസൈറ്റി അംഗങ്ങൾക്ക് പുതുവത്സര കെയ്ക്കും ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തു.

