ഒലവക്കോട്: ആണ്ടി മഠം കെ പി കേശവമേനോൻ കോളനി റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗവും നവവത്സരാഘോഷവും വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ് എം നിസാർ അദ്ധ്യക്ഷനായി. സെക്രട്ടറി ബേബി ശ്രീകല സ്വാഗതം പറഞ്ഞു. കൗൺസിലർ ബി എം ശിഹാബുദ്ദീൻ മുഖ്യാതിഥിയായി. ബിജു ബി നായർ, അജയ് നായർ, വൈസ് പ്രസിഡന്റ് പാർത്ഥസാരഥി എന്നിവർ പ്രസംഗിച്ചു. വാർഡിലെ മുൻ കൗൺസിലർമാരേയും അസോസിയേഷനിലെ മുതിർന്ന അംഗങ്ങളേയും ആദരിച്ചു. വാർഷീകറിപ്പോർട്ട്, വരവ് ചിലവ് കണക്ക് എന്നിവ അവതരിപ്പിച്ചു. വിവിധ കലാപരിപാടികളും ഗാനമേളയും സ്നേഹവിരുന്നും ഉണ്ടായി. കോളനിയിൽഹൈമാസ് ലൈറ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ എം പി ഫണ്ട് ഉപയോഗിച്ച് അടുത്ത മാർച്ചിൽ ഹൈമാസ് ലൈറ്റ് കോളനിയിൽ സ്ഥാപിക്കാമെന്ന് എം പി ഉറപ്പു നൽകി.


