പാലക്കാട്: ശ്രീനാരായണ ഗുരുദേവൻ കൽപ്പിച്ച അറിവിൻ്റെ തീർത്ഥാടമായ ശിവഗിരി തീർത്ഥാടത്തിൻ്റെ 93-ാം തീർത്ഥാടന വ്യതാരംഭ നാളിൽ പീതാംബരദീക്ഷ ചടങ്ങ് സംഘടിപ്പിച്ചു. ശ്രീനാരായണ ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ യാക്കര ശ്രീ വിശ്വേശ്വര ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ശ്രീനാരായണ ധർമ്മാശ്രമം പ്രസിഡൻ്റ് സ്വാമി നാരായണ ഭക്താനന്ദ ക്ഷേത്രം പ്രസിഡണ്ട് വി.ജി.സുകുമാരന് പീതാംബര ദീക്ഷ നൽകി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധർമ്മപരിഷത്ത് ജന:സെക്രട്ടറി സന്തോഷ് മലമ്പുഴ അധ്യക്ഷത വഹിച്ചു.
ശ്രീനാരായണ ധർമ്മപരിഷത്ത് ജില്ലാ പ്രസിഡണ്ട് വി.ചന്ദ്രൻ, ധർമ്മ പരിഷത്ത് സെക്രട്ടറി ശശി കല്ലെപ്പുള്ളി,അമ്പിളി ഹാരിസ്,ക്ഷേത്രം സെക്രട്ടറി ഗോപാലകൃഷ്ണൻ,കെ.സി. ഗിരിജ, ബിജേഷ് പെരുവെമ്പ്, എസ്.രാജേന്ദ്രൽ എന്നിവർ സംസാരിച്ചു.
വിചന്ദ്രൻ
94475 34123

