പാലക്കാട്: പാലക്കാട് താലൂക്ക് എൻ എസ് എസ് യൂണിയനിലെ പുത്തൂർ എൻ എസ് എസ് കരയോഗ പുനരുദ്ധാരണ യോഗം യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. പി ഉണ്ണികൃഷ്ണ മേനോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ എസ് എസ് യൂണിയൻ ഭാരവാഹികൾ ആയ ആർ സുകേഷ് മേനോൻ, ആർ ശ്രീകുമാർ, പി സന്തോഷ് കുമാർ, ആർ ബാബു സുരേഷ്, അഡ്വക്കേറ്റ് മോഹൻദാസ് പാലാട്ട്, രമേശ് അല്ലത്, കെ എസ് അശോക് കുമാർ, പ്രമീള ശശിധരൻ എന്നിവർ സംസാരിച്ചു. പ്രമീള ശശിധരൻ കൺവീനറും മഞ്ജു ബി എൽ ജോയിന്റ് കൺവീനറുമായി അഡ് ഹോക്ക് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

