ബസ്സിൽ കടത്തിക്കൊണ്ട് വന്ന 2 കിലോ കഞ്ചാവ് പിടിച്ചു

തദ്ദേശതെരഞ്ഞെടുപ്പ്, ക്രിസ്മസ്- ന്യൂ ഇയർ പ്രമാണിച്ചുള്ള തീവ്ര വാഹന പരിശോധനയിൽ പാലക്കാട് താലൂക്കിൽ കാഞ്ഞിക്കുളം ദേശത്ത് സത്രംകാവിൽ മുണ്ടൂർ – മണ്ണാർക്കാട് റോഡിൽ പറളി എക്സൈസ് ഇൻസ്പെക്ടർ ശ്രീലതയും പാർട്ടിയും നടത്തിയ വാഹന പരിശോധനയിൽ പാലക്കാട് ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സിൽ 2 കിലോ ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെച്ച് കടത്തിക്കൊണ്ട് വന്ന അസം സ്വദേശികളായ A1-ദിൽദാർ ഹുസൈൻ S/o ഖാലിലുർ റഹ്മാൻ , A2-ഗുൽജാർ ഹുസൈൻ s/o അജിജുൽ ഹഖ് എന്നീ പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) മൻസൂർ അലി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ സുനിൽകുമാർ,ഫൈസൽ റഹ്മാൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സ്മിത, ഡ്രൈവർ ബാബു എന്നിവർ പങ്കെടുത്തു.

jose-chalakkal