ഭരണഘടന മൂല്യങ്ങൾ എല്ലാ കാലങ്ങളിലും സംരക്ഷിക്കപ്പെടണമെന്നും ഓരോ പൗരനും രാജ്യത്തെ ഉന്നതിയിൽ എത്തിക്കുവാൻ പ്രയത്നിക്കണമെന്നും : മുൻ ജില്ലാ ജഡ്ജിയും, കേരള നിയമ കമ്മീഷൻ മെമ്പറുമായ ടി.ഇന്ദിര ആവശ്യപ്പെട്ടു. വിശ്വാസിന്റെ ആഭിമുഖ്യത്തിൽ പാലക്കാട് ലയൺസ് സീനിയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഭരണഘടന ദിനാചാരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. വിശ്വാസ് സെക്രട്ട റി ജനറലും മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസീക്യൂഷനുമായിരുന്ന അഡ്വ. പി.പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തി. വിശ്വാസ് വൈസ് പ്രസിഡന്റ് അഡ്വ.എൻ. രാഖിയുടെ അധ്യക്ഷതയി ൽ ചേർന്ന യോഗത്തിൽ ലയൺസ് സീനിയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സന്ധ്യ പ്രദീപ്, വിശ്വാസ് വൈസ് പ്രസിഡന്റ് ബി.ജയരാജൻ, വിശ്വാസ് ഇന്റേൺ അന്ന മിന്നി എന്നിവർ സംസാരിച്ചു. വിശ്വാസ് നിയമ വേദി കൺവീനർ അഡ്വ.കെ.വിജയ സ്വാഗതവും ലയൺസ് സീനിയർ സെക്കണ്ടറി സ്കൂൾ വൈസ് പ്രിൻസിപ്പൽ ബിന്ദു ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തെ കുറിച്ചുള്ള പ്രസംഗ മത്സരത്തിൽ അതുൽ.എസ്. ഒന്നാം സ്ഥാനവും, അദ്വൈത.കെ.രണ്ടാം സ്ഥാനവും അമൃത സുനിൽ മൂന്നാം സ്ഥാനവും കരസ്തമാക്കി. വിജയികൾക്ക് മുഖ്യാതിഥി ടി.ഇന്ദിര സമ്മാനങ്ങൾ വിതരണം ചെയ്തു.
ഫോട്ടോ : വിശ്വാസിന്റെ ആഭിമുഖ്യത്തിൽ പാലക്കാട് ലയൺസ് സീനിയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഭരണ ഘടന ദിനാചാരണം മുൻ ജില്ലാ ജഡ്ജിയും, കേരള നിയമ കമ്മീഷൻ മെമ്പറുമായ ടി.ഇന്ദിര ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

