കുഞ്ഞുലക്ഷ്മി ടീച്ചറെ അനുമോദിച്ചു

പാലക്കാട്: മുപ്പത്തിയൊന്നു വർഷത്തെ അധ്യാപന ജീവിതത്തിൽ ചിറ്റൂർ എ ഇ ഒ ആയും മലമ്പുഴ ജിവിഎച്ച് എച്ച് എസ് സ്കൂളിലെ എച്ച് എം ആയും വിരമിച്ച ശേഷം മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്ട്സ്, ഗവൺമെന്റ് ഓഫ് ഇന്ത്യ റൺബൈ നാഷണൽ സർവ്വിസ് സൊസൈറ്റി നടത്തിയ ഡിപ്ലോമ ഇൻ കൗൺസലിംഗ്, സ്കിൽ ഡവലപ്പ് ഏന്റ് കരിയർ പ്രോഗ്രാം പരീക്ഷയിൽ മൂന്നുറു മാർക്കിൽ ഇരുനൂറ്റിതൊണ്ണൂറ്റിയെട്ടു മാർക്ക് നേടി രണ്ടാം റാങ്കോടെ പാസായ കുഞ്ഞുലക്ഷ്മി ടീച്ചറെ പാലക്കാട് ജില്ലയിലെ റിട്ടേർഡ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർമാരുടേയും വിദ്യാഭ്യാസ ഓഫീസർമാരുടേയും കൂട്ടായ്മയായ തുടരും ഗ്രൂപ്പ് പൊന്നാടയും മൊമാന്റോയും നൽകി അനുമോദിച്ചു. ടോപ് ഇൻ ടൗൺ ശീതൾ ഹാളിൽ നടന്ന ചടങ്ങിൽ എ എസ് സുരേഷ് അധ്യക്ഷനായി. എസ് സുജിത്,പി സുധീര, പി പി ശാന്തി, എസ് അനിത എന്നിവർ പ്രസംഗിച്ചു. കുഞ്ഞുലക്ഷ്മി ടീച്ചർ മറുപടി പറഞ്ഞു. ഔദ്യോദിക ജീവതത്തിൽ നിന്നും വിരമിച്ചാലും ജീവിതത്തിൽ നിന്നും വിരമിക്കുന്നതു വരെ സമൂഹത്തിനു വേണ്ടി നന്മ ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് താൻ ഈ കോഴ്സ് പഠിചതെന്നു മറുപടി പ്രസംഗത്തിൽ കുഞ്ഞുലക്ഷ്മി ടീച്ചർ പറഞ്ഞു.

jose-chalakkal