സീനിയർ ചേമ്പർ ദേശീയ ഫെല്ലോഷിപ് മീറ്റ് സമാപിച്ചു

സീനിയർ ചേമ്പർ ഇന്റർനാഷണൽ ദ്വിദിന ദേശീയ ഫെല്ലോഷിപ് മീറ്റ് നെല്ലിയാമ്പതിയിൽ സമാപിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം ദേശീയ പ്രസിഡന്റ് എം.ആർ.ജയേഷ ഉദ്ഘാടനം ചെയ്തു. സീനിയർ ചേമ്പർ പാലക്കാട്‌ ലീജിയന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ മുൻ ദേശീയ പ്രസിഡന്റുമാരായ ബി ജയരാജൻ, ദേശീയ വൈസ് പ്രസിഡന്റ്‌ വേണുഗോപാൽ, മുൻ സെക്രട്ടറി ജനറൽ രാജേഷ് വൈഭവ്, പ്രൊഫ.മുഹമ്മദ് ഇബ്രാഹിം, പാലക്കാട് ലീജിയൻ പ്രസിഡന്റ്‌ എം.ജാഫറലി എന്നിവർ സംസാരിച്ചു. കലാഭവൻ ഉന്മേഷിന്റെയും ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിലെ പ്രൊഫ.സിജിന്റെയും നേതൃത്വത്തിൽ കലാപരിപാടികളും മത്സരങ്ങളും നടത്തി. ദേശീയ കോർഡിനേറ്റർ അഡ്വ.പി. പ്രേംനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രൊജക്റ്റ്‌ കോർഡിനേറ്റർ ഡി. അജിത് സ്വാഗതവും സെക്രട്ടറി പ്രദീപ്‌ കുമാർ മേനോൻ നന്ദിയും പറഞ്ഞു. ഏറ്റവും മികച്ച പങ്കാളിത്തിനുള്ള പുരസ്‌കാരം വൈക്കം സീനിയർ ചേമ്പറും ഈറോഡ് സീനിയർ ചേമ്പറും കരസ്ഥമാക്കി.

jose-chalakkal