മുട്ടിക്കുളങ്ങര: സമഗ്ര വെൽനസ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ “എന്റെ ആരോഗ്യമാണ് എന്റെ സമ്പത്ത് ” എന്ന പേരിൽ നടത്തുന്ന ആരോഗ്യ സംരക്ഷണ സന്ദേശയാത്രയുടെ ഭാഗമായി മുട്ടിക്കുളങ്ങര ബാബു ജി സ്കൂളിൽ സൗജന്യ നേത്ര – മെഡിക്കൽ പരിശോധന ക്യാമ്പു നടത്തി. അഗർവാൾ ഐ ഹോസ്പിറ്റലും ആസ്റ്റർ ലാബുമാണ് നേതൃത്വം നൽകിയത്.

സൊസൈറ്റി സെക്രട്ടറി സിറിയക് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജി കവിത അദ്ധ്യക്ഷയായി. പിടിഎ പ്രസിഡന്റ് എം കാസിം, സംഘടന ട്രഷറർ ടി എസ് വാണി, വൈസ് പ്രസിഡന്റ് ജോസ് ചാലക്കൽ എന്നിവർ സംസാരിച്ചു.

