പഴയ കാലത്ത് ജാതി പേരിൽ ഭരണം നടത്തിയിരുന്നു, കീഴ് ജാതിക്കാരെ അടിമകളായി കണ്ടിരുന്ന കാലഘട്ടമായിരുന്നു

പഴയ കാലത്ത് ജാതി പേരിൽ ഭരണം നടത്തിയിരുന്നു, കീഴ് ജാതിക്കാരെ അടിമകളായി കണ്ടിരുന്ന കാലഘട്ടമായിരുന്നു അത്

അഡ്വ:കെശാന്തകുമാരി എം എൽ എ- പട്ടാമ്പി:ആൾ ഇന്ത്യ വീരശൈവ സഭ പാലക്കാട് ജില്ലാ പ്രതിനിധി സമ്മേളനവും കുടുംബ സംഗമ്മും പട്ടാമ്പി മാളുട്ടി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

നവോത്ഥാന നായകരായ ശ്രീ ബസവേശ്വരൻ, ശ്രീ നാരായണഗുരു, അയ്യങ്കാളി, തുടങ്ങിയ മഹാരഥന്മാരുടെ പരിശ്രമഫലമായാണ് ജാതിവ്യവസ്ഥക്ക് മാറ്റം വരുത്താൻ പരിശ്രമിച്ചത്. കീഴ് ജാതിക്കാർക്ക് വിദ്യാഭ്യാസം പോലും നിഷേധിച്ച കാലമായിരുന്നു അത്. വീരശൈവരുടെ ആവശ്യങ്ങൾ ന്യായമാണെന്നും ജനപ്രതിനിധി എന്ന നിലയിൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അഡ്വ: കെ ശാന്തകുമാരി പറഞ്ഞു.
തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ സംഘടനാപരമായി പ്രവർത്തിച്ച് നേടിയെടുക്കുമെന്നു മുഖ്യപ്രഭാഷണത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗോകുൽ ദാസ് പറഞ്ഞു. വർക്കിങ്ങ് പ്രസിഡന്റ് വിഷ്ണു നെല്ലായ അദ്ധ്യക്ഷത വഹിച്ചു.

കലാ സാംസ്ക്കാരീക പരിപാടി പട്ടാമ്പി നഗരസഭ ചെയർപേഴ്സൻ ഒ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഏണി സിനിമാ സംവിധായകനും വിവിധ സിനിമകളുടെ കലാസംവിധായകനുമായ വിഷ്ണു നെല്ലായ, മജിഷൻ ആർ കൈലാസനാഥ്, എന്നിവരേയും എഴുപത് വയസ്സു കഴിഞ്ഞ സമുദായ അംഗങളേയും ആദരിച്ചു. പഠനത്തിൽഉന്നത നിലവാരം പുലർത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായി. പഞ്ചായത്ത് – നഗരസഭ അംഗങ്ങളായ എ സുരേഷ്, ടി വി വത്സല, സഭ ജില്ല സെക്രട്ടറി സി വി മണികണ്ഠൻ, എ രമേശ് ബാബു, ആർ രവി കഞ്ചിക്കോട്, ശശി പുതിയങ്കം, ശിവ ശങ്കരൻ ആറാണി, പ്രദീപ് എളംകുളം, ശ്യാംജി കട്ടിൽ മാടം, സുരേഷ് ബാബു ആണ്ടി മഠം, വി പി.ലതിക, പി വിവിനിഷ, കൊപ്പം മണി, എ രവീന്ദ്രൻ, രാജൻ ചെറോട്, പി വി വേലായുധൻ, ഇ രാജൻ, എന്നിവർ സംസാരിച്ചു. ആർ രവി കഞ്ചിക്കോടിനെ ജില്ല സെക്രട്ടറിയായി നോമിനേറ്റ് ചെയ്തു.

jose-chalakkal