മുറിച്ചുണ്ട് മുറി നാക്ക് തുടങ്ങിയ മുഖ വൈക്യതങ്ങൾ പരിഹരിക്കുന്നതിനായി സൗജന്യശസ്ത്രക്രിയാ ക്യാമ്പ് ഒക്ടോബർ 5 ന് നടക്കും. ലോക സന്നദ്ധ സംഘടനയായ സ്മയിൽ ട്രെയിൻ പാലക്കാട ലയൺസ് പാം സിറ്റിയുമായി സഹകരിച്ചാണ് സൗജന്യ ശസ്ത്രക്രിയയും ചികിത്സയും ലഭ്യമാക്കുന്നത്. വിദഗ്ദ ഡോക്ടർമാരുങ്ങുന്ന സംഘത്തിന്റെ പരിശോധനക്ക് ശേഷമുള്ള ശസ്ത്രക്രിയയും തുടർ ചികിത്സയും തീർത്തും സൗജന്യമായിരിക്കുമെന്ന് മാനേജർ P മോഹനൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 700 കുഞ്ഞുങ്ങളിൽ ഒരാൾക്ക് വീതം മുഖവൈകൃതമുണ്ടാക്കുന്ന ജനന വൈകല്യംഉണ്ടാവുന്നുണ്ട്. ആധുനിക ചികത്സ സംവിധാനമുപയോഗിച്ച് 95% മുഖവൈകൃതം നിലവിൽ പരിഹരിക്കാനാവും. മുഖ വൈകൃതത്തോടെ ജനിക്കുന്ന കുട്ടിക്ക് സമുഹത്തിൽ നിന്നും സ്വന്തം കുടുംബത്തിൽ നിന്നു തന്നെയും അപമാനം ഏൽക്കേണ്ടി വരുന്നുണ്ട്. മുഖ വൈകൃതത്തോടെ കുട്ടികൾ ജനിക്കുന്നത് രക്ഷിതാക്കളിലും മാനസിക സംഘർഷമുണ്ടാക്കുന്നുണ്ട്. ചികിത്സയുടെ ഭാഗമായിസംസാര വൈകല്യം പോഷകാഹാരക്കുറവ് എന്നിവ പരിഹരിക്കുന്നതിനും ചികിത്സലഭാമാക്കും. പാലക്കാട് IMA ജംഗ്ഷന് സമീപമുള്ള പാം സിറ്റി ഓഫീസിലെ പരിശോധനകൾക്ക് ശേഷം കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിൽ ശസ്ത്രക്രിയ ഉൾപടെ ചികിത്സ ലഭ്യമാക്കുമെന്നും P മോഹനൻ പറഞ്ഞു. ലയൺസ് പാംസിറ്റി പ്രസിഡണ്ട് R സുരേഷ് ബാബു, സെക്രട്ടറി N കൃഷ്ണകുമാർ, മനോജ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
