മലമ്പുഴ: ലയേൺസ് ക്ലബ്ബിന്റെ ജീവിത സുരക്ഷക്ക് ഒരു തണൽ എന്ന പദ്ധതി പ്രകാരം നട്ടെല്ലിന് ക്ഷതം സംഭവിച്ച് രണ്ടു കാലുകൾക്കും ശേഷി നഷ്ടപ്പെട്ട അകത്തേത്തറ നാരായണന് റോഡരുകിൽ ലോട്ടറി കച്ചവടം നടത്തുന്നതിന് ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് പാം സിറ്റിയുടെ നേതൃത്വത്തിൽ ഭീമൻ കുടയും ബാഗും നൽകി. ഡിസ്ട്രിക്റ്റ് ചെയർപേഴ്സൺ പ്രശാന്ത് മേനോൻ, ക്ലബ്ബ് പ്രസിഡന്റ് ആർ ബാബു സുരേഷ്, ക്ലബ്ബ് സെക്രട്ടറി എൻ. കൃഷ്ണ കുമാർ ,ജോയിന്റ് സെക്രട്ടറി ആർ ശ്രീകുമാർ, എന്നിവർ നേതൃത്വം നൽകി.
