പാലക്കാട്: ഡഫ് മൂവ്മെന്റ് പാലക്കാട് ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അറുപത്തിഎട്ടാമത് ലോക ബധിര ദിനാഘോഷവും അന്താരാഷ്ട്ര ആംഗ്യ ഭാഷ ദിനാഘോഷവും നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർമേട് എൻ എസ് എസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഡെഫ് മൂവ്മെന്റ് ജനറൽ സെക്രട്ടറി കെ മുരളീദാസ് അദ്ധ്യക്ഷനായി. ആധാരമെഴുത്ത് സംസ്ഥാന സെക്രട്ടറിയും ഡി എം കൺവീനറുമായ ആർ ബാബു സുരേഷ്സ്വാഗതം പറഞ്ഞു. ഡിഎം വൈസ് ചെയർമാൻ എം ശ്രീകുമാർ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു.


ഡിഎം ചെയർപേഴ്സൻ അഡ്വ: എം കെ ഷീന പനക്കൽ മുഖ്യാതിഥിയായായി. നിർധനരായ അംഗങ്ങളായ യുവതികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ശശോറാം സിൽവർ മാൾ ഉടമ ബാബു സ്പോൺസർ ചെയ്ത മൂന്ന് തയ്യൽ മെഷിനുകൾ വിതരണം ചെയ്തു. ലയേൺസ് ക്ലബ്ബ് പാലക്കാട് പാം സിറ്റി യൂണിറ്റ് സെക്രട്ടറി എൻ കൃഷ്ണകുമാർ, സർവ്വീസ് ചെയർപേഴ്സൺ പി സന്തോഷ് കുമാർ, പൊതുപ്രവർത്തകൻ എ സുരേഷ് ബാബു, ടി ജയകൃഷ്ണൻ, ഡഫ് മൂവ്മെന്റ് പ്രസിഡന്റ് പി നൗഷാദ് എന്നിവർ പ്രസംഗിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും ഉണ്ടായി.