പാലക്കാട്: ലയൺസ് ക്ലബ് പാലക്കാട് പാം സിറ്റിയുടെ നേതൃത്വത്തിൽ കാണിക്കമാതാ സ്കൂളിന് സമീപം സ്കൂൾ സോൺ ബോർഡുകൾ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം കാണിക്ക മാത പ്രിൻസിപ്പൽ സിസ്റ്റർ നിർമ്മൽ നിർവഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് ആർ ബാബു സുരേഷ്, സെക്രട്ടറി എൻ കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് മാരായ പി എ ബൈജു, അഡ്വക്കേറ്റ് മോഹൻദാസ് പാലാട്ട്, രാധാകൃഷ്ണൻ, ജോയിൻ സെക്രട്ടറി ആർ ശ്രീകുമാർ, ലയൻസ് ക്ലബ് ഭാരവാഹികളായ പി എ അൻസാരി, പി സന്തോഷ് കുമാർ, ദീപക്, വിനോദ്, രക്ഷാകർതൃ പ്രതിനിധികളായ ശ്രീജിത്ത് എസ് നായർ, അജയ് സിംഗ്, അരവിന്ദ് എന്നിവർ പ്രസംഗിച്ചു.

