വാളയാർ: വാളയാർ ടോൾ പ്ലാസയിൽ പാലക്കാട് ഐബി പാർട്ടിയും ഹൈവേ പെട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒറ്റപ്പാലം റേഞ്ച് പാർട്ടിയും പാലക്കാട് റെയിഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ കോയമ്പത്തൂർ- പൊന്നാനി, കെഎസ്ആർടിസി ബസിൽ 10 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടു വന്ന കണ്ണൂർ ചാവശ്ശേരി കൂരംമുക്ക് സ്വദേശി മുഹമ്മദ് മകൻ മുഹമ്മദ് അലി ഷിയാബ്(45)നെ അറസ്റ്റ് ചെയ്തു, കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു, പ്രതി ഒറീസയിൽ നിന്ന് നേരിട്ട് പോയിട്ടാണ് കഞ്ചാവ് കൊണ്ട് വന്നത്, നാട്ടിൽ കൊണ്ട് പോയി ചില്ലറ വില്പന നടത്തുന്നതിനാണ് കഞ്ചാവ് കൊണ്ട് പോവുന്നത്, പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർമാരായ A. വിപിൻദാസ്, റിനോഷ്, സന്തോഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ജിഷു ജോസഫ്, പ്രസാദ്, ചെന്താമര ഗ്രേഡ് പ്രവന്റീവ് ഓഫീസർമാരായ പ്രേം കുമാർ, അനിൽ കുമാർ, ഹരി പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, ലൂക്കോസ് കെ ജെ, വിനീഷ് എന്നിവർ ഉണ്ടായിരുന്നു.