പാലക്കാട് : പാലക്കാട് ടൗൺഹാളിന് രത്നവേൽ ചെട്ടി സ്മാരക ടൗൺഹാൾ എന്ന് നാമകരണം ചെയ്യണമെന്ന് കേരള ചെട്ടി മഹാസഭപാലക്കാട് ജില്ലാ കമ്മിറ്റി 33ാം വാർഷികയോഗം ആവശ്യപ്പെട്ടു. മധുരയിൽ വെച്ച് 2025 സെപ്റ്റംബർ 26 ന് നടക്കുന്ന അഖിലേന്ത്യാ സമ്മേളനത്തിൽ 5000 പേരെ പങ്കെടുപ്പിയ്ക്കുന്നതിനും സെപ്റ്റംബർ 28 രത്നവേൽ ചെട്ടിയുടെ ചരമദിനത്തിൽ അഞ്ച് വിളക്ക് സ്മാരകത്തിൽ പുഷ്പാർച്ചന നടത്താനും അനുസ്മരണ യോഗം സംഘടിപ്പിയ്ക്കാനും തീരുമാനമായി. യോഗം ജില്ലാ പ്രസിഡണ്ട് കെ.വീരപ്പൻ ചെട്ടിയാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നാരായണൻ എ.ആർ അധ്യക്ഷനായി. ആറുമുഖം, മുരുകേശൻ, കെ.വിജയൻ,ചന്ദ്രൻ കഞ്ചിക്കോട്, സുബ്രമണ്യൻ കണ്ണാടി മുരുകൻ.എസ് മുതലായവർ സംസാരിച്ചു.