പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ എഴുപതാം വർഷ ആഘോഷങ്ങളുടെ ഭാഗമായി കോങ്ങാട്, പുതുശ്ശേരി, തേനൂർ എന്നീ സ്ഥലങ്ങളിൽ വച്ച് നടത്തുന്ന സദ്ഗമയ സപ്തതി മേഖല സമ്മേളനങ്ങളുടെ വിജയകരമായ നടത്തിപ്പിനെ കുറിച്ച് ആലോചിക്കുന്നതിനായി നടത്തുന്ന മേഖലാ പ്രവർത്തക യോഗങ്ങൾ സെപ്റ്റംബർ 20 ശനിയാഴ്ച മുതൽ ആരംഭിക്കുന്നു. ശനിയാഴ്ച കോങ്ങാട് മേഖലയിലെ കരയോഗം,, വനിതാ സമാജം ഭാരവാഹികളുടെ യോഗം വൈകിട്ട് നാലുമണിക്ക് കോങ്ങാട് കരയോഗ ഹാളിൽ വച്ച് ചേരുമെന്ന് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അറിയിച്ചു.