ഇടതു സർക്കാർ കേരളത്തെ സമ്പൂർണ്ണ തകർച്ചയിലേക്ക് നയിക്കുന്നു: അഡ്വ.പി.മുരളീധരൻ

കേരളത്തിൻ്റെ സമസ്ത മേഖലകളിലും അരാജകത്വം കൊടികുത്തി വാഴുകയാണെന്നും അങ്ങേയറ്റം തൊഴിലാളി വിരുദ്ധ ജനദ്രോഹ നടപടികളാണ് കേരളം ഭരിക്കുന്ന ഇടതു സർക്കാർ നടപ്പാക്കുന്നതെന്നും ബി എം എസ് സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ.പി.മുരളീധരൻ പറഞ്ഞു. ഇടതു ഗവൺമെൻറിൻ്റെ ജനദ്രോഹ തൊഴിലാളി വഞ്ചക നയങ്ങൾക്കെതിരെ ബി എം എസ് നടത്തുന്ന പഞ്ചായത്ത് തല പദയാത്രകളുടെ ഭാഗമായി പാലക്കാട് മുനിസിപ്പാലിറ്റിയിൽ ആരംഭിച്ച പദയാത്ര മേലാമുറിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡൻറ് എം.ദണ്ഡപാണി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഉദ്ഘാടനത്തിനു ശേഷം ജാഥാ ക്യാപ്റ്റൻ എസ്. രാജേന്ദ്രന് പതാക കൈമാറി.

പദയാത്രക്ക് ബി.വിജയരംഗം, ഗുരുവായൂർ കുട്ടി, രാസുട്ടി, അർജ്ജുൻ, രാജേഷ്, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി. പദയാത്ര സമാപന സമ്മേളനം വൈകുന്നേരം സ്റ്റേഡിയം ബസ് സ്റ്റാൻറിൽ കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു ഉദ്ഘാടനം ചെയ്തു ആർ.എസ് എസ് വിഭാഗ് കാര്യവാഹക് കെ.സുധീർ,ഫെറ്റോ സംസ്ഥാന പ്രസിഡൻ്റ് എ.ജെ.ശ്രീനി, എൻ.ജി ഒ സംഘ് സംസ്ഥാന സെക്രട്ടറി മുരളി കേനാത്ത് യു.പരശു, ഗണേശൻ,വി.മണി എന്നിവർ സംസാരിച്ചു.