പാലക്കാട്: എൻ എഫ് ഐ ആർ പെൻഷണേഴ്സ് അസോസ്സിയേഷൻ ദക്ഷിണ റെയിൽവെ പ്രിൻസിപ്പൽ ചീഫ് മെഡിക്കൽ ഡയറക്ടറെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചു. പാലക്കാട് ഡിവിഷണൽ റെയിൽവെ ആശുപത്രിയുടെ നിലവാരം സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനങ്ങളോടെ ഉയർത്തണമെന്നതാണ് പ്രധാന ആവശ്യം.
മംഗലാപുരം- മധുക്കര, പാലക്കാട് - പൊള്ളാച്ചി - പോത്തന്നൂർ മേഖലകളിലെ റെയിൽവെ ജീവനക്കാർക്കും ആശ്രിതർക്കും, വിരമിച്ച ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുള്ള ഏക ആശ്രയം പാലക്കാട് റെയിൽവെ ഡിവിഷണൽ ആശുപത്രിയാണ്. 1962 ൽ സ്ഥാപിതമായ ആശുപത്രിയിൽ മികച്ച സൗകര്യങ്ങൾ ഒന്നും തന്നെ നിലവിലില്ല. തന്മൂലം രോഗികളെ മെച്ചപ്പെട്ട ചികിത്സയ്ക്കായി റഫറൽ ആശുപത്രികളിലേയ്ക്കും പെരമ്പൂരിലെ മേഖലാ റെയിൽവെ ആശുപത്രിയിലേക്കും അയക്കുകയാണ് പതിവ്.
പാലക്കാട് റെയിൽവെ ഡിവിഷണൽ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് എൻ എഫ് ഐ ആർ പെൻഷണേഴ്സ് അസോസ്സിയേഷൻ ആവശ്യപ്പെട്ടു. ഡിവിഷണൽ പ്രസിഡന്റ് പി. നിത്യാനന്ദൻ, വൈസ് പ്രസിഡന്റ് പി. ആന്റണി റോബർട്ട്, രാംദാസ്, കണ്ണൻ കുട്ടി തുടങ്ങിയവർ നേതൃത്വം നല്കി.