പാലക്കാട് താലൂക്ക് നായർ വനിതാ പ്രവർത്തകയോഗം

പാലക്കാട് താലൂക്ക് നായർ വനിതാ പ്രവർത്തകയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് വനിത യൂണിയൻ പ്രസിഡന്റ് ജെ ബേബി ശ്രീകല അധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് വനിത യൂണിയന്റെ പുതിയ ഭാരവാഹികളെ യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ പ്രഖ്യാപിച്ചു. അമ്മ മനസ്സ് എന്ന വിഷയത്തെക്കുറിച്ച് ഡോക്ടർ സജ ഷാജി ക്ലാസ് നയിച്ചു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ, വനിത യൂണിയൻ സെക്രട്ടറി അനിതാ ശങ്കർ, വനിത യൂണിയൻ ഖജാൻജി വത്സല ശ്രീകുമാർ, രാജേശ്വരി ടീച്ചർ എന്നിവർ പ്രസംഗിച്ചു. വനിത യൂണിയന്റെ പുതിയ ഭാരവാഹികളായി ജെ ബേബി ശ്രീകല ഒലവക്കോട് പ്രസിഡന്റ്, രാജേശ്വരി ടീച്ചർ തേനൂർ വൈസ് പ്രസിഡന്റ്, അനിതാശങ്കർ എടത്തെരുവ് സെക്രട്ടറി, വത്സല പ്രഭാകർ കൊപ്പം ജോയിൻ സെക്രട്ടറി, വത്സല ശ്രീകുമാർ നോർത്ത് യാക്കര ഖജാൻജി, കമ്മിറ്റി അംഗങ്ങളായി വി നളിനി വെണ്ണക്കര, പി പാർവതി അകത്തേത്തറ, സുനിതാ ശിവദാസ് കരിങ്കരപ്പുള്ളി, സ്മിത എസ് കൊട്ടേക്കാട്, സുധ വിജയകുമാർ വലിയ പാടം, പ്രീതി ഉമേഷ് കോങ്ങാട്, സുനന്ദ ശശിശേഖരൻ കൊടുന്തിരപ്പിള്ളി, വിജയകുമാരി വാസുദേവൻ കല്ലൂർ, സിന്ധു രമേശ് പിരായിരി, ജയന്തി മധു കൊടുമ്പ് എന്നിവരെ തിരഞ്ഞെടുത്തു