ജില്ലാ ആശുപത്രിയിലെ ചികിൽസാ പിഴവെന്ന് അവശനിലയിലായ എ കെ. സുൽത്താൻ

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെചികിത്സാ പിഴവിനെ തുടർന്ന് പൊതു പ്രവർത്തകനായ എ കെ സുൽത്താൻ ശരീര ഭാഗം തളർന്ന് അവശനിലയിലായതിനെ തുടർന്ന് കുന്നത്തുർമേടിലെ ദയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ജൂലായ് 11 ന് അർധരാത്രിയോടെ ചെറിയ തോതിൽ പനി ബാധിച്ചാണ് ജൂലായ് 12 ന് ഉച്ചയോടെ ജില്ലാ ശുപത്രിയിലെത്തിച്ചത്.


ഒപി സമയം അവസാനിച്ചതുകൊണ്ട് അത്യാഹിതവിഭാഗത്തിലാണ് സഹായികൾ ചികിൽസക്കായി എകെ സുൽത്താനെ പ്രവേശിപ്പിച്ചത്. ബിപിയോ, ഷുഗറോ, കൊളസ്ട്രോളൊ തൈറോയ്ടൊ ഒന്നുമില്ലാത്ത, ഒരു മരുന്നു o കഴിക്കേണ്ട സാഹചര്യമില്ലാത്ത ശരീര പ്രകൃതമാണ് എ കെ സുൽത്താൻ്റേത്എന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരെ ബോധ്യപ്പെടുത്തിയെങ്കിലും ഒരു ‘ടെസ്റ്റ് ഡോസ് പോലും നൽകാതെ അവർ കുത്തിവെച്ച മരുനിൻ്റെ റിയാക്ഷൻ നിമിത്തം ശരീരം ചുവന്ന് തടിച്ച് വീർത്ത് വരികയും ക്രമേണ വയറും ഹാർട്ടും പൊട്ടിത്തെറിക്കും പോലെ അവശതയുണ്ടാവുകയും, ശ്വാസ തടസം നേരിടുകയും ഓർമ്മശക്തി നഷ്ടപ്പെടുകയും ചെയ്യുകയുണ്ടായി . അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച സമയത്ത് വലിയ പരിജയ സമ്പന്നരായ ഡോക്ടർമാർ ഉണ്ടായിരുന്നില്ല മെഡിക്കൽ വിദ്ധ്യാർഥികളാണ് അവിടെ വരുന്ന രോഗികളെ ചികിൽസിച്ചിരുന്നതെന്ന് സുൽത്താൻ പറഞ്ഞു. സുൽത്താനും കൂടെയുണ്ടായിരുന്നവരും ബെഹളം വെച്ചതിനെ തുടർന്നാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. നോർമ്മലായ ബീപിയും ഷുഗറും ഡൗണാവുകയും മലം, മൂത്രം എന്നിവ തടസപ്പെടുകയും ചെയ്തു. ദൂരെ ജോലി ചെയ്തിരുന്ന മക്കൾ വൈകീട്ട് ആശുപത്രിയിൽ എത്തി ഡോക്ടർമാരുമായി സംസാരിച്ച് ചികിൽസാപിഴവ് മനസ്സിലാക്കി സന്ധ്യയോടെ കുന്നത്തൂർമേടുള്ള ദയ ഹോസ്പിറ്റലിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഡോക്ടർ ഗോപൽ എം ബി ബി സ്എം ഡി, ഡോക്ടർ അമൽസൺ തോമസ് എം സ് (സർജൻ ), ഡോക്ടർ യൂറോളജീസ്റ്റ് ജയകൃഷ്ണൻ എന്നീവരുടെ നേതൃത്വത്തിൽ ചികിൽസ തുടർന്നു കൊണ്ടിരിക്കുന്നു. ജില്ലാ ആശുപത്രിയിലെ മരുന്ന് കുത്തിവെച്ചതിലെ ചികിൽസാപിഴവിനെത്തുടർന്ന് കാലുകൾ രണ്ടും തീ പൊള്ളലേറ്റ പോലെ മുറിയാവുകയും കാലുകൾക്ക് തളർച്ച സംഭവിക്കുകയും ചെയ്തിരിക്കുകയാണ്.
ദയ ആശുപത്രിയിൽ നിന്നും ആഗസ്റ്റ് രണ്ടിന്ഡിസ് ചെയ്ത് കുന്നത്തൂർമേടുള്ള മകന്റെ വീട്ടിൽ ചികിത്സയിൽ കഴിയുകയാണ്. കൈകാലുകൾ തരിപ്പ്, മൂത്രം ട്യൂബിട്ട് കവറിലേക്ക് വിടുന്നു. കടുത്ത വേദന സഹിച്ചും ഉറക്കമില്ലായ്മയുമായി കഷ്ടപ്പെടുകയാണ് എകെ സുൽത്താൻ ഇപ്പോൾ.

ജില്ലാ ആശുപത്രിയിലുണ്ടായ ചികിത്സാ പിഴവുമൂലം തനിക്കുണ്ടായാ ശാരീരിക, മാനസീക ബുദ്ധിമുട്ടുകളും ധനനഷ്ടവും സംബന്ധിച്ച് ആരോഗ്യവകുപ്പുമന്ത്രി, മുഖ്യമന്ത്രി, ജില്ലാ കല്ക്ടർ, ആശുപത്രി സൂപ്രണ്ട്, ഉപഭോക്ത് കോടതി എന്നിവയിൽ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് എകെ സുൽത്താൻ.
എന്നാൽ ഈ സംഭവം തന്റെ ശ്രദ്ധയിൽപെട്ടീട്ടില്ലെന്നും പരാതി ലെഭിച്ചാൽ ഉടൻ അന്വേഷിച്ച് വേണ്ടതായ നടപടിയെടുക്കുമെന്നും ജില്ലാശുപത്രി സൂപ്രണ്ടും ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ: പി കെ ശ്രീദേവി പറഞ്ഞു.