പാലക്കാട്: ഒറ്റപ്പാലം പോലീസ് കള്ളക്കേസ് ചുമത്തി എസ് ഡി പി ഐ പാലക്കാട് ജില്ലാ പ്രസിഡണ്ട് ഷഹീർ ചാലിപ്പുറത്തിനെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് ഒറ്റപ്പാലം മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. സംഘപരിവാരത്തിന് വിടുപണി ചെയ്യുന്ന പോലീസിൻ്റെ നടപടികൾക്കെതിരെ പാർട്ടി ശക്തമായി നിലകൊള്ളുമെന്നും, പാർട്ടി പ്രവർത്തകർക്കും, നേതാക്കൾക്കുമെതിരെ കള്ളക്കേസ് ചുമത്തി പോലീസ് അതിക്രമങ്ങൾ തുടർന്നാൽ ശക്തമായ ജനകീയ പ്രക്ഷോപങ്ങളും, നിയമനടപടികളുമായി പാർട്ടി മുന്നോട്ടു പോകുമെന്ന് പ്രതിഷേധ പ്രകടനത്തെ അഭിസംബോധന ചെയ്ത് കൊണ്ട് ജില്ലാ വൈ. പ്രസിഡണ്ട് ഷെരീഫ് അത്താണിക്കൽ പറഞ്ഞു.

ജന.സെക്രട്ടറിമാരായ ബഷീർ കൊമ്പം, ബഷീർ മൗലവി, ജില്ലാ കമ്മറ്റി അംഗങ്ങളായ ഉമ്മർ അത്തിമണി, അലി കെ ടി ,തൃത്താല നിയോജക മണ്ഡലം പ്രസിഡണ്ട് നാസർ തൃത്താല, ഷൊർണൂർ നിയോജക മണ്ഡലം പ്രസിഡണ്ട് മുസ്തഫ കുളപ്പുള്ളി, ഒറ്റപ്പാലം നിയോജക മണ്ഡലം സെക്രട്ടറി അഷ്റഫ് കുന്നുംപുറം, കോങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് ബാദുഷ മണ്ണൂർ, ഒറ്റപ്പാലം നിയോജക മണ്ഡലം ട്രഷറർ കബീർ വരോട്, ഫൈസൽ പിലാത്തറ തുടങ്ങിയവർ നേതൃത്വം നൽകി