പാലക്കാട്: പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ രാമായണമാസാചരണം താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.കെ.മേനോൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡണ്ട് കെ.ശിവാനന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ രാമായണ പഠനത്തിന്റെ കാലികപ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി എ.എം.പ്രഭാകരൻ നായർ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ, എൻഎസ്എസ് ഇൻസ്പെക്ടർ കെ.എസ്.അശോക് കുമാർ, യൂണിയൻ ഭാരവാഹികളായ ആർ.ശ്രീകുമാർ, പി.സന്തോഷ് കുമാർ, മോഹൻദാസ് പാലാട്ട്, വി.രാജ്മോഹൻ, സി.കരുണാകരനുണ്ണി, എ.അജി, കെ.പി.രാജഗോപാൽ, സി.വിപിന ചന്ദ്രൻ, രമേഷ് അല്ലത്, കെ.പ്രദീപ് കുമാർ, സി.എൻ.പ്രസന്നകുമാർ നായർ, ജെ. ബേബി ശ്രീകല, അനിതാ ശങ്കർ, വത്സല ശ്രീകുമാർ, വി.നളിനി, വത്സല പ്രഭാകർ, സുനിത ശിവദാസ്, സുധ വിജയകുമാർ, സതി മധു, വിജയകുമാരി വാസുദേവൻ എന്നിവർ പ്രസംഗിച്ചു.