ജില്ലാ കളക്ടർക്ക് വിശ്വാസ് യാത്രയപ്പ്

എറണാകുളം കളക്ടർ ആയി സ്ഥലം മാറി പോകുന്ന പാലക്കാട് ജില്ലാ കളക്ടർ ജി.പ്രിയങ്കക്ക് വിശ്വാസ് ഇന്ത്യ പാലക്കാട് ചാപ്റ്റർ യാത്രയപ്പ് നൽകി. വിശ്വാസ് പ്രസിഡന്റ്‌ കൂടി യായിരുന്ന ജില്ലാ കളക്ടരുടെ സേവനങ്ങൾ ഏവരും അനുസ്മരിച്ചു. വിശ്വാസിന്റെ പ്രവർത്തനങ്ങൾക്കും പാലക്കാട് ചിൽഡ്രൻസ് ഹോമിലേക്കും എൻട്രി ഹോം ഫോർ ഗേൾസിലേക്കും ജില്ലാ കളക്ടരുടെ അഭ്യർത്ഥന പ്രകാരം ഒരു ലക്ഷത്തിൽപ്പരം രൂപയുടെ സാമഗ്രികൾ നൽകിയതിനും ജി.പ്രിയങ്ക നന്ദി പറഞ്ഞു.

വിശ്വാസ് വൈസ് പ്രസിഡന്റ്‌ ബി.ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ അംബാസിഡർ ശ്രീകുമാർ മേനോൻ, മുൻ യു.എസ്. കോൺസുലർ ദേവദാസ് നായർ, വൈസ് പ്രസിഡന്റ് അഡ്വ.എൻ.രാഖി, സെക്രട്ടറി എം.ദേവാദാസൻ ട്രഷറർ ഹരീഷ്, ജോയിന്റ് സെ ക്രട്ടറി അഡ്വ.കെ.അജയ കൃഷ്ണൻ, മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസീക്യൂഷൻ ഇ.ലത, ദീപ ജയപ്രകാശ്, ലീലാ ബാലകൃഷ് ണൻ, രാജപ്പൻ, ജെ.ജി.മേനോൻ, മുഹമ്മദ്‌ അൻസാരി, വിശ്വാസ് ഇന്ത്യ സെക്ര ട്ടറി ജനറൽ അഡ്വ.പി.പ്രേംനാഥ് സ്വാഗതവും ജോയിന്റ് സെക്രട്ടറി അഡ്വ.ദീപ്തി പ്രതീഷ് നന്ദിയും പറഞ്ഞു.