ഡയമണ്ട് ഫാഷൻസ് ഡിസൈൻ പരിശീലന കേന്ദ്രം ഉത്‌ഘാടനം ചെയ്തു

പാലക്കാട് : ആലത്തൂരിൽ ഡയമണ്ട് ഫാഷൻസ് ആൻഡ് ബ്യൂട്ടീഷ്യൻ പരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ഇന്ന് (04-08-2025) നടന്ന ലളിതമായ ചടങ്ങിൽ ബഹു. ആലത്തൂർ എം. എൽ.എ. ശ്രീ. കെ.ഡി.പ്രസേനൻ ഉത്‌ഘാടനം ചെയ്തു.

പുതിയ സംരംഭങ്ങളുമായി വരുന്ന വനിതകൾക്ക് എല്ലാവിധ സഹായ സഹകരണങ്ങളും ലഭിക്കുമെന്നും, മാറിവരുന്ന ഫാഷൻ ട്രെൻഡുകളെക്കുറിച്ചും, വ്യത്യസ്തമായ സൗന്ദര്യസംരക്ഷണങ്ങളെക്കുറിച്ചു ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം സംസാരിച്ചു.

സ്ഥാപന ഉടമ ശ്രീമതി. സന്ധ്യ ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. 15-ആം വാർഡ് മെമ്പർ ശ്രീ.നജീബിൻറെ അധ്യക്ഷതയിൽ, ശ്രീ.വി.പി. ഗോപാലകൃഷ്ണൻ (ഏരിയ മാനേജർ -Pidilite Industries Ltd.) മുഖ്യാതിഥിയായി പങ്കെടുത്തു. ഹൃദയം നിറഞ്ഞ ആശംസകളുമായി ശ്രീ. സുരേഷ് കുമാർ (ESAF Micro Banking Manager ), ശ്രീമതി. അജിത കണ്ഠത്ത് (പ്രിൻസിപ്പാൾ,St. Pauls School, Alathur ), ശ്രീ. കാർത്തിക് നായർ (Filed Marketing Executive- Pidilite Industries Ltd.) സന്നിഹിതരായിരുന്നു. ചടങ്ങിൽ പങ്കെടുത്ത എല്ലാവര്ക്കും സ്‌റ്റാഫ് അംഗം ഗ്രീഷ്മ നന്ദിയും പറഞ്ഞു.

സ്ഥാപനത്തിൽ ഫാഷൻ ഡിസൈനിങ്, ബ്യൂട്ടീഷ്യൻ കോഴ്സുകൾ, മൊബൈൽ ആൻഡ് സ്മാർട്ട് ഫോൺ ടെക്നോളജിയും പഠിപ്പിക്കുന്നുണ്ട്.