പ്രവാസി സംഘത്തിൽ ലൈഫ് മെമ്പർഷിപ്പ് എടുത്തു

പുലാപ്പറ്റ: ഉമ്മനഴിയിലെ കർഷക കുടുംബ അംഗവും, അറിയപ്പെടുന്ന പൊതു പ്രവർത്തകനുമായ ജോമേഷ് കുന്നേൽ കേരള പ്രവാസി സംഘത്തിൻ്റെ ലൈഫ് മെമ്പർഷിപ്പ് എടുത്തു.

സി കെനഗറിലുള്ള പ്രവാസി സേവാകേന്ദ്രത്തിൽ കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ഐസക്‌വർഗ്ഗീസിൽ നിന്നും ഏറ്റുവാങ്ങി സംഘടനയിൽ അംഗത്വം സ്വീകരിച്ചു. സി പി ഐ എം ഉമ്മനഴി ബ്രാഞ്ച് സെക്രട്ടറിയും, സംഘടനയുടെ ഏരിയ ട്രഷററുമായ സ. റഫീക്ക് ഉമ്മനഴി ചടങ്ങിൽ പങ്കെടുത്തു.