വഴിയോര കച്ചവടക്കാർക്ക് ബിസിനസ്സ് അമ്പ്രളാ വിതരണം ചെയ്തു

പാലക്കാട്: പാലക്കാടൻ വെയിലിൽ ചുട്ടുപൊള്ളുന്ന വഴിയോരത്ത് കച്ചവടം ചെയ്യുന്ന വഴിയോര കച്ചവടക്കാർക്ക് പാലക്കാട് സെൽഫ് എംപ്ലോയീസ് അസോസിയേഷനും ബാംഗ്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഷെൽട്ടർ ഏക്ഷൻ ഫൗണ്ടേഷനും സംയുക്തമായി ബിസിനസ്സ് അമ്പ്രളാ വിതരണം ചെയ്തു.
സ്റ്റേഡിയം ബസ്സ്റ്റാന്റ് പരിസരത്തു നടന്ന വിതരണ ചടങ്ങ് സെൽഫ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.എം. കബീർ ഉദ്ഘാടനം ചെയ്തു. ഷെൽട്ടർ ഏക്ഷൻ ഫൗണ്ടേഷൻ പ്രതിനിതി ജോസ് പീറ്റർ അദ്ധ്യക്ഷനായി. ഇല്യാസ്, കെ.ആർ. ബിർള, സിബി പീറ്റർ, മാത്യു എം. ജോൺ, ടി.സി. റീന തുടങ്ങിയവർ സംസാരിച്ചു. തുടക്കത്തിൽ ഇരുപതു പേർക്കാണ് കുട വിതരണം ചെയ്തതെന്നും തുടർന്നും അർഹരായവരെ കണ്ടെത്തി അവർക്കും കുട നൽകുമെന്നും സംഘാടകർ അറിയിച്ചു.