കെ എസ് ആർ ടി സിയെ ഭൂമാഫിയകൾക്ക് തീറെഴുതാനുള്ള ഇടത് ഗൂഢാലോചനക്ക് തടയിടാൻ ബി എം എസ് നേതൃത്വം നൽകുന്ന യൂണിയൻ അംഗീകാരം നേടേണ്ടതുണ്ടെന്നും ഇടതുവലതു യൂണിയനുകളുടെ സർക്കാർ അനുകൂല നിലപാടിനെതിരെ സ്ഥാപനത്തിൻ്റെ നിലനിൽപ്പിനു വേണ്ടിയായിരിക്കണം ജീവനക്കാർ നിലകൊള്ളേണ്ടതെന്നും ബി എം എസ് സംസ്ഥാന ട്രഷറർ സി.ബാലചന്ദ്രൻ പറഞ്ഞു. കെ എസ് ആർ ടി സി റഫറണ്ട പ്രവർത്തനങ്ങളുടെ ഭാഗമായി കെ എസ് ടി എംപ്ലോയീസ് സംഘിൻ്റെ പാലക്കാട് ജില്ലാ കൺവെൻഷൻ ശബരിഗിരീശൻനഗർ ടോപ്പ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രത്തിലാദ്യമായി കഴിഞ്ഞ റഫറണ്ടത്തിൽ ബി എം എസ് അംഗീകാരം നേടിയതിനു ശേഷം ജീവനക്കാർക്കു വേണ്ടിയുള്ള നിരന്തര സമരങ്ങളുടെ പോരാട്ട ഭൂമികയായി കെ എസ് ആർ ടി സി യെ മാറ്റിയെടുക്കാൻ സാധിച്ചു. സ്ഥാപനത്തിനും ജീവനക്കാർക്കുമെതിരെ ഇടതു സർക്കാർ പരിഷ്കരണമെന്ന പേരിൽ നടത്തുന്ന വിദ്രോഹ പ്രവർത്തനങ്ങൾക്ക് ചൂട്ടു പിടിക്കുന്ന യൂണിയനുകൾക്കിടയിൽ ശക്തമായ തിരുത്തൽ ശക്തിയായി എംപ്ലോയീസ് സംഘ് പ്രവർത്തിക്കുന്നതു മൂലമാണ് സർക്കാരിന് 12 മണിക്കൂർ ഡ്യൂട്ടി ഉൾപ്പടെയുള്ള പല തൊഴിലാളി ദ്രോഹ നടപടികളിൽ നിന്നും പിൻവാങ്ങേണ്ടി വന്നത്. തുടർന്നും തൊഴിലാളി പക്ഷത്തു നിന്നു ശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ എംപ്ലോയീസ് സംഘിനെ കെ എസ് ആർ ടി സിയിലെ ഒന്നാമത്തെ സംഘടനയായി തെരഞ്ഞെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി എം എസ് ജില്ലാ പ്രസിഡൻറ് സലിം തെന്നിലാപുരം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആർ എസ് എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരം,വിഭാഗ് കാര്യവാഹ് കെ.സുധീർ, മുനിസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ,ബി ജെ പി ഈസ്റ്റ് ജില്ലാ പ്രസിഡൻറ് പ്രശാന്ത് ശിവൻ,സഹകാർ ഭാരതി ദേശീയ സംയോജക് യു.കൈലാസ്മണി,ബി എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ. അജിത്ത്, ജില്ലാ സെക്രട്ടറി കെ.രാജേഷ്, ജില്ലാ വൈസ് പ്രസിഡൻറ് വി.ശിവദാസ്,എൻ ടി യു സംസ്ഥാന സെക്രട്ടറി ശ്രീനി മാസ്റ്റർ,ഫെറ്റോ ജില്ലാ പ്രസിഡൻറ് പി.രാജീവ്, എൻ ജി ഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്.അശ്വതി എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി ടി.വി. രമേഷ് കുമാർ എന്നിവർ സംസാരിച്ചു.