പുലാപ്പറ്റ: ഏബിൾ വിസക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ സംരംഭമായ
“ഫോർച്ച്യൂൺ ഫ്യൂവൽസ്”പ്രവർത്തനം ആരംഭിച്ചു. മണ്ണാർക്കാട് – കോങ്ങാട് ടിപ്പു സുൽത്താൻ റോഡിൽ പുലാപ്പറ്റ ഉമ്മനഴിയിൽ ആരംഭിച്ച പെട്രോൾ പമ്പ്, ഒറ്റപ്പാലം എം എൽ എ അഡ്വ: കെ.പ്രേംകുമാർ, കോങ്ങാട് എം എൽ എ അഡ്വ: കെ.ശാന്തകുമാരി, എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രസിദ്ധ സിനിമാതാരം മഞ്ജു പത്രോസ് മുഖ്യാതിഥിയായി.ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, കടമ്പഴിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ശാസ്തകുമാർ, ലീഗൽ അഡ്വൈസർ അഡ്വ: കെ.സുജിത് കുമാർ, പുലാപ്പറ്റ ഹോളിക്രോസ് ചർച്ച് വികാരി ഫാ: ജോയ് ചിക്കപ്പാറ, ഐ ഒ സി എൽ റീട്ടെയിൽ സെയിൽ സ്‌മാനേജർ ഹിമാൻഷു ചവ്ഹാൻ,ഏരിയ മാനേജർ മോഹിത്ത് റെഡ്ഡി, തുടങ്ങിയവർ പങ്കെടുത്തു. ചെയർമാൻ ഐസക് വർഗ്ഗീസ് ഏവരേയും സ്വാഗതം ചെയതു. മേഴ്സി ഐസക് വർഗ്ഗീസ് വിശിഷ്ടാതിഥികൾക്ക് മൊമന്റേ നൽകി ആദരിച്ചു. പ്രദേശത്തെ പൗരാവലി ചടങ്ങിന് സാക്ഷ്യം വഹിച്ചു.
പി.ആർ.ഒ.: ജോസ് ചാലക്കൽ. 9020147667

