പാലക്കാട്: ആശമാരുടെ രാജ്യ വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി പാലക്കാട് ഹെഡ് പോസ്റ്റോഫീന് മുൻപിൽ സി ഐ ടി യു പാലക്കാട് ജില്ല ആശാ വർക്കേഴ്സ് യൂണിയൻ പാലക്കാട് ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ആശമാരെ തൊഴിലാളികളായി അംഗീകരിക്കുക, പ്രതിമാസ മിനിമം വേതനം 26000 രൂപയാക്കുക,ഇ എസ് ഐ, പി എഫ്, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ മാർച്ച്. ഏരിയാ സെക്രട്ടറി വിജയ അദ്ധ്യക്ഷയായി. സി ഐ ടി യു സംസ്ഥാനകമ്മിറ്റിയംഗം ടി.കെ.നൗഷാദ് ഉത്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ശാലിനി, വി.സരള, സജിത, മഞ്ജു തുടങ്ങിയവർ സംസാരിച്ചു.