പുത്തൻ കവാടങ്ങൾ, ശക്തരായ കാവലാളുകൾ

കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻഡ് സൂപ്പർവൈസേർസ് അസോസിയേഷന്റെ പാലക്കാട്‌ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച്, ചിറ്റൂരിന്റെ ചരിത്രത്തിൽ ആദ്യമായി,
മാർച്ച്‌ 7 മുതൽ 11 വരെ (അഞ്ചു ദിവസം )ബിൽഡ് എക്സ്പോ നടത്തുന്നു.

എക്സ്പോ ചിറ്റൂരിന്റെ വ്യാപാര -വാണിജ്യ മേഖലക്ക് പുത്തനുണർവും, ചിറ്റൂർ താലൂക്കിലെ ഉപഭോക്താക്കൾക്കു അവരുടെ ഇഷ്ട ബ്രാന്റു കളും, സേവന ദാതാക്കളുമായി സംവേദിക്കാനുമുള്ള സുവർണ്ണ വേദിയുമാവും.

പാലക്കാട്‌ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും, ചിറ്റൂർ താലൂക്കിൽ നിന്നും വിശേഷിച്ചും, ആയിരങ്ങൾ ദിവസവും സ്റ്റാൾ സന്ദർശിക്കും. എക്സ്പോക്ക് വ്യാപകമായ പ്രചാരം സംഘടന നൽകി വരുന്നു. വരും ദിവസങ്ങളിൽ ബിൽഡ് എക്സ്പോയെ സംബന്ധിച്ച പരസ്യങ്ങളും വാർത്തകളും ജില്ലയിലെ പ്രധാന കവലകളിലും, ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലും ഇടം പിടിക്കും.

എക്സ്പോ സംഘടനയെ പുത്തൻ തലങ്ങളിലേക്കെത്തിക്കുമെന്ന് മാത്രമല്ല വരും വർഷങ്ങളിൽ വലിയ മുതൽക്കൂട്ടുമാവും.