മലമ്പുഴ: മലമ്പുഴ പോലീസ് സ്റ്റേഷനിൽ നിന്നും കസബ സ്റ്റേഷനിലേക്ക് സ്ഥലം മാറി പോകുന്ന എസ് എച്ച് സുജിത്തിന് ജനമൈത്രി ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ആനക്കൽ സ്കൂളിൽ പി എസ് സി വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി നടത്തിയ പരിപാടി മലമ്പുഴ സ്റ്റേഷനിലെ പുതിയ എസ് എച്ച് ഒ അനൂപ് ഉദ്ഘാടനം ചെയ്തു.റംല അധ്യക്ഷ ആയിരുന്നു.
വിനോ പോൾ സ്വാഗതം പറഞ്ഞു. ജാഗ്രതാ സമിതി അംഗങ്ങൾ,രവി, പി എസ് സി ഉദ്യോഗാർഥികൾ എന്നിവർപ്രസംഗിച്ചു. പ്രതീഷ് നന്ദി പറഞ്ഞു.ജനമൈത്രി ചുമതലയുള്ള സി പി ഒ . രമേഷ് പരിപാടിക്ക് നേതൃത്വം നൽകി.