സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ 55 ആം സമാധി ദിനം പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ ആചരിച്ചു

താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ മന്നത്ത് പത്മനാഭന്റെ പ്രതിമയ്ക്ക് മുന്നിൽ ഭദ്രദീപം തെളിയിച്ചു. താലുക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ എൻഎസ്എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാവിലെ ആറ് മുതൽ മന്നത്ത് ആചാര്യൻ അന്തരിച്ച 11 45 വരെയുള്ള സമയത്ത് ശ്യാം പ്രസാദിന്റെ നേതൃത്വത്തിൽ വേദമന്ത്ര ആലാപനവും പുഷ്പാർച്ചനയും നടന്നു. എൻഎസ്എസ് ഇൻസ്പെക്ടർ കെഎസ് അശോക് കുമാർ, യൂണിയൻ ഭാരവാഹികളായ ആർ സുകേഷ് മേനോൻ, ആർ ശ്രീകുമാർ, പി സന്തോഷ് കുമാർ, മോഹൻദാസ് പാലാട്ട്, കെ ശിവാനന്ദൻ, സി വിപിനചന്ദ്രൻ, വി ജയരാജ്, എം ഉണ്ണികൃഷ്ണൻ, എ അജി, യു നാരായണൻകുട്ടി, വി രാജ്മോഹൻ, സി കരുണാകരനുണ്ണി, ജെ ബേബി ശ്രീകല, അനിത ശങ്കർ, വി നളിനി, വത്സല ശ്രീകുമാർ, എസ് സ്മിത, സുനിത ശിവദാസ്, ജ്യോതിലക്ഷ്മി എന്നിവർ സമാധി ദിന ആചരണത്തിന് നേതൃത്വം കൊടുത്തു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, നഗരസഭ വൈസ് ചെയർമാൻ ഇ കൃഷ്ണദാസ്, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, ആർഎസ്എസ് വിഭാഗ് സംഘ് ചാലക് വി കെ സോമസുന്ദരൻ, നഗരസഭ കൗൺസിലർ മാരായ അനുപമ പ്രശോഭ്, എം ശശികുമാർ തുടങ്ങി വിവിധ സാമൂഹ്യ സംസ്കാരിക രാഷ്ട്രീയ നേതാക്കൾ മന്നം സമാധി ദിനത്തിൽ മന്നം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.