അനുശോചിച്ചു

പാലക്കാട്: എൻ എസ് എസ് സിവിൽ സ്റ്റേഷൻ സ്ഥാപക പ്രസിഡന്റ്, ഓയിസ് ക, ഫ്രാപ്പ്, റൈഫിൾ ക്ലബ്ബ് തുടങ്ങിയ സംഘടനകളുടെ സജീവ പ്രവർത്തകനും മുൻ ഭാരവാഹിയുമായിരുന്ന അഡ്വ: ഗോപാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ എൻ എസ് എസ് സിവിൽ സ്റ്റേഷൻ കരയോഗത്തിന്റെ നേതൃത്വത്തിൽ അനുശോചിച്ചു. താലൂക്ക്‌ യൂണിയൻ പ്രസിഡന്റ് അഡ്വ: കെ കെ മേനോൻ മുഖ്യ അനുശോചന പ്രസംഗം നടത്തി. താലൂക്ക്‌ യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ, വാർഡ് കൗൺസിലർ ഷൈലജ, എൽ സി സെക്രട്ടറി ബഷീർ, വനിതാ സമാജം പ്രസിഡന്റ് സുശീല, സെക്രട്ടറി ജ്യോതിലക്ഷ്മി, പ്രദീപ്, മൂസ മാസ്റ്റർ, ഭാസ്കരൻ, തുടങ്ങിയവർ സംസാരിച്ചു.