മലമ്പുഴ ഡാം റിസർവോയറിൽ മത്സ്യവിത്ത് നിക്ഷേപം നടത്തി

മലമ്പുഴ: മത്സ്യവിത്ത് നിക്ഷേപ പദ്ധതി പ്രകാരം വാർഷിക വിറ്റുവരവു വർഷത്തിൽ ശരാശേരി അറുപത് ലക്ഷം ഉണ്ടായത് ഇപ്പോൾ ഒരു കോടിയിലധികമായി എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ പറഞ്ഞു. പാലക്കാട് ജില്ലാ പഞ്ചായത്തിന്റേയും ഫിഷറീസ് വകുപ്പിന്റേയും നേതൃത്വത്തിൽ മലമ്പുഴ ഡാം റിസർവോയറിലെ മത്സ്യവിത്ത് നിക്ഷേപ പദ്ധതി 2024 – 25 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ പത്തു ലക്ഷം രൂപ വകയിരുത്തിയതിൽ ഏഴ് ലക്ഷത്തി എൺ പതിനായിരം രൂപ ചിലവഴിച്ച് ഇതിനോടകം പതിനേഴ് ലക്ഷം മത്സ്യവിത്തുകൾ നിക്ഷേപിച്ചു കഴിഞ്ഞതായും സാധാരണക്കാരായ മത്സ്യ തൊഴിലാളികൾക്ക് കുടുംബം പോറ്റാനുള്ളവരുമാനം ഇതുവഴി ലഭിക്കുന്നുണ്ടെന്നും കെ.ബിനു മോൾ പറഞ്ഞു.

മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ അദ്ധ്യക്ഷയായി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് വാഴപ്പള്ളി, മലമ്പുഴ ഡാം സെക്ഷൻ എ ഇ ശബരീനാഥ്, മലമുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർപി.വി.സതീശൻ, മലമ്പുഴ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കെ.എസ്.രാജി എന്നിവർ സംസാരിച്ചു.