മലമ്പുഴ: ഫ്യൂഡലിസത്തിന്റെ നടത്തിപ്പുകാരനായ സി പി യുട മൂക്ക് മുറിച്ച നാടാണ് ഇതെന്ന് അഭിനവ സി പി. മാരായ സർക്കാർ ഉദ്യോഗസ്ഥർ മനസ്സിലാക്കണമെന്നും ഉദ്യോഗസ്ഥർ ഭരിച്ചിരുന്ന ദിവാൻ ഭരണകാലം അവസാനിച്ച് ജനാധിപത്യ ഭരണമാണ് ഇപ്പോൾ ഉള്ളത് ജനങ്ങളുടെ നികുതി പണം കൊണ്ട് ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങൾക്ക് സേവനം ചെയ്യുന്നതാണ് ജോലിയെന്നും മനസ്സിലാക്കി ഓർത്താൽ നന്ന് എന്നും രാഹുൽ മാങ്കൂട്ടത്തിൽഎം എൽ എ പറഞ്ഞു.
തടഞ്ഞു വച്ച ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക , സർക്കാർ നിശ്ചയിച്ച മിനിമം വേതനം നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു ഐ എൻ ടി യു സി മലമ്പുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉദ്യാനത്തിലെ എച്ച് ആർ തൊഴിലാളികൾ
ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയത്തിനു മുമ്പിൽ
നാത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ.
മാർച്ച് ഉദ്യാന കവാടത്തിൽ നിന്നാരംഭിച്ചു .
ഐ എൻ ടി യു സി മണ്ഡലം പ്രസിഡൻ്റ് കെ ആർ ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു . ജില്ലാ പ്രസിഡൻ്റ് എസ് കെ അനന്തകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി .
ഐഎൻടി യു സി ബ്ലോക്ക് വൈസ് പ്രസിഡന്റ് എം സി സജീവൻ,എ ഷിബു , കെ കെ വേലായുധൻ എന്നിവർ സംസാരിച്ചു . എ ഉണ്ണികൃഷ്ണൻ സ്വാഗതവും ഗ്രാമ പഞ്ചായത്ത് അംഗം ഹേമലത നന്ദിയും പറഞ്ഞു . കെ കെ സോമി , പി എസ് ശ്രീകുമാർ ,
എം ജി സുരേഷ് കുമാർ , കെ സജീവൻ , ഷിജുമോൻ ,പി സി ഗോപാലൻ എന്നിവർ നേതൃത്വം നൽകി .