സാധാരണക്കാർക്കും കർഷകർക്കും സംരഭകർക്കും കച്ചവട മേഖലക്കും പുത്തനുണർവേകുന്ന പ്രഖ്യാപനങ്ങളാണ് കേന്ദ്ര ബജറ്റിലുള്ളത്. കിസാൻ ക്രെഡിറ്റ് കാർഡ് ലിമിറ്റ് 5 ലക്ഷമാക്കിയതും ക്ഷീര കർഷകർക്കുള്ള വായ്പ 5 ലക്ഷമാക്കി ഉയർത്തിയതും കാർഷിക മേഖലയായ പാലക്കാടിന് വളരെ ഗുണം ചെയ്യും. ഇൻകം ടാക്സ് പരിധി ഉയർത്തിയത് ഇടത്തരക്കാരെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. ഇതുവരെ ടാക്സ് അടച്ചിരുന്ന തുക കൂടുതലായി വിപണിയിലിറങ്ങുകയും കച്ചവടമാന്ദ്യത്തിന് അറുതി വരുത്തുകയും ചെയ്യും ഇത്തരത്തിൽ സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്താനുതകുന്ന പ്രഖ്യാപനങ്ങൾ നിറഞ്ഞ ബജറ്റ് സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു.