യുവക്ഷേത്ര കോളേജിൽ ഒളിംപിയ 2024 ഉദ്ഘാടനം ചെയ്തു

മുണ്ടൂർ: യുവക്ഷേത്ര കോളേജ് കായിക വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ സ്പോർട്ട്സ് ഡേ 2024 ഇന്ത്യൻ അത്ലറ്റ് Mട. ടിൻ്റു ലൂക്കാ ഉദ്ഘാടനം ചെയ്തു. ചിട്ടയായ ജീവിതം പരിശീലിച്ച് ആരോഗ്യമുള്ള മനസ്സും ശരീരവും ഉണ്ടായാൽ കൂടുതൽ സ്വതന്ത്രരാവാമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ Ms.ടിൻ്റു ലൂക്കാ അഭിപ്രായപ്പെട്ടു. പരിപാടിയിൽ വിവിധ വിഭാഗം വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റും കായിക താരങ്ങളുടെ ദീപശിഖാ പ്രയാണവുമുണ്ടായിരുന്നു. പ്രിൻസിപ്പൾ ഡോ.ടോമി ആൻ്റണി അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ജോസഫ്ഓലിക്കൽകൂനൽ ആമുഖപ്രസംഗവും ഡയറക്ടർ റവ.ഡോ.മാത്യൂ ജോർജ്ജ് വാഴയിൽ മുഖ്യ പ്രഭാഷണവും നിർവഹിച്ചു. യു.യു.സി മാരായ ജ്യോതി നിവേദ്യ എസ്, അഞ്ജല. എ എന്നിവർ ആശംസകളർപ്പിച്ചു. ഫിസിക്കൽ എഡുക്കേഷൻ വിഭാഗം മേധാവി ശ്രീ.മുകുന്തൻ എം. സ്വാഗതവും വിദ്യാർത്ഥി ലിയോ പോൾ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന വിവിധ കായിക മൽസര വിജയികൾക്ക് സമ്മാനം നല്കി.