ഡോ.സുനിതാ കൃഷ്ണന്റെ ഓർമ്മക്കുറിപ്പുകളുടെ പ്രകാശനം 26ന്

ഇന്ത്യയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകയും മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണങ്ങൾക്കുമെ തിരെ ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധസം ഘടനയുടെ സാരഥിയുമാ യ ഡോ. സുനിത കൃഷ്ണ ൻെറ ഓർമ്മക്കുറിപ്പുകൾ (I AM WHAT I AM) ജനുവരി 26ന് പാലക്കാട്‌ വെച്ച് പ്രകാശനം ചെയ്യും . വിശ്വാസിന്റെ ആഭിമു ഖ്യത്തിൽ സൂര്യ രശ്മി കൺവെൻഷൻ സെന്ററിൽ വൈകീട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ, ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര എന്നിവർ ചേർന്ന് പ്രകാശനം ചെയ്യും. ഓർമ്മക്കുറിപ്പുകളുടെ ആദ്യ പ്രതി ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി. ആർ.അജയൻ ഏറ്റു വാങ്ങും. ബീനാ ഗോവിന്ദ്, അഡ്വ.രാജശ്രീ, ദീപ ജയ പ്രകാശ്, പി. പ്രേംനാഥ് എന്നിവർ പ്രസക്തമായ ഭാഗങ്ങൾ വായിക്കും. പരിശീലകയും സാമൂഹ്യ പ്രവർത്തകയും ആയ വിനീത ജോസഫ് ഡോ. സുനിതാ കൃഷ്ണനുമായി സംവദിക്കും. തുടർന്ന് കാണികളുമായി ചോദ്യോത്തര പരിപാടിയും ഉണ്ടായിരിക്കും.

മനുഷ്യാവകാശ പ്രവർത്തന മേഖലയിലെ മികവിനുള്ള പെർഡിറ്റ ഹുസ്റ്റൺ രാജ്യാന്തര അവാർഡ്, കേന്ദ്ര സർക്കാരിന്റെ സ്ത്രീ ശക്തി പുരസ്‌കാരം, വനിതാ വുമൺ ഓഫ് ദ ഇ യർ, മദർ തെരേസ അവാർഡ്, ടാൽബെർഗ് ഗ്ലോബൽ ലീഡർഷിപ്പ് പ്രൈസ്, കേരള സർക്കാർ മഹിളാ തിലകം അവാർഡ് ഉൾ പ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ ഡോ. സുനിതാ കൃഷ്ണൻ നേടിയിട്ടുണ്ട്. 2016 ൽ ഭാരത സർക്കാർ പത്മശ്രീ നൽകി അവരെ ആദരിച്ചു.ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവരെ രക്ഷപ്പെടുത്തുകയും പുന രധിവസിപ്പിക്കുകയും സമൂ ഹത്തിലേക്ക് പുനഃസംയോജിപ്പിക്കുകയും ചെയ്യുന്ന സർക്കാരിതര സംഘടന യാണ് പ്രജ്വല.