ജില്ലയിലെ മികച്ച ജനമൈത്രി പോലീസ് സ്റ്റേഷനുള്ള അംഗീകാരം മലമ്പുഴ പോലീസ് സ്റ്റേഷനു ലഭിച്ചു

ജില്ലയിലെ മികച്ച ജനമൈത്രി പോലീസ് സ്റ്റേഷനുള്ള അംഗീകാരം മലമ്പുഴ പോലീസ് സ്റ്റേഷനു ലഭിച്ചു. 2024 വർഷത്തെ പ്രവർത്തനം വിലയിരുത്തിയാണ് അംഗീകാരം ലഭിച്ചത്. മയക്കുമരുന്നിന്റെ ദുരുപയോഗം, റാഗിംഗ് ആക്ട്, പോക്സോ നിയമം, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനുള്ള നിയമങ്ങൾ, സീനിയർ സിറ്റിസൺ സംരക്ഷണ നിയമം, അതിഥി തൊഴിലാളികളെ കണ്ടെത്തിയുള്ള ബോധവൽക്കരണം, ഇലക്ട്രിക് ഫെൻസിങ് വഴി അപകടം കുറയ്ക്കുന്നതിനുള്ള ബോധവൽക്കരണം തുടങ്ങിയ ഒട്ടേറെ ബോധവൽക്കരണങ്ങളും ക്ലാസ്സുകളും നടത്തിയതിനാണ് അംഗീകാരം ലഭിച്ചത്. കൂടാതെ ആനക്കൽ മേഖലയിലുള്ള കുട്ടികളെ സർക്കാർ ജോലി നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ‘ലക്ഷ്യം വരെ മുന്നോട്ട് ‘ എന്ന പദ്ധതിക്ക് പൊതുജനങ്ങൾ നിന്നും നല്ല പിന്തുണയും ലഭിച്ചിട്ടുണ്ട്.അനുമോദന ചടങ്ങിൽ അഡിഷണൽ എസ് പി ശ്രീ. പി സി ഹരിദാസനിൽ നിന്നും ബീറ്റ് ഓഫീസർമാരായ ശ്രീമതി മിനി, ശ്രീ രമേഷ് എന്നിവർ മെമെന്റോ ഏറ്റുവാങ്ങി. ജില്ലാ നോഡൽ ഓഫീസർ ശ്രീ ആറുമുഖൻ സന്നിഹിതനായിരുന്നു.