മലമ്പുഴ : സീനിയർ ചേമ്പർ ഇന്റർനാഷണൽ ദേശീയ പ്രസിഡന്റ് ചിത്ര കുമാർ പാലക്കാട് ഔദ്യോഗിക സന്ദർശനം നടത്തി. രാവിലെ ലക്കിടി പോളി ഗാർഡനിൽ വെച്ച് നടന്ന ചടങ്ങിൽ അന്തേവാസികൾക്ക് സഹായം കൈമാറി. വൈകീട്ട് മലമ്പുഴ ഗോവർധന സാമോസിൽ വെച്ച് നടന്ന കുടുംബ സംഗമം ദേശീയ പ്രസിഡ ന്റ് ചിത്ര കുമാർ ഉദ്ഘാട നം ചെയ്തു. നിർദ്ധനരായ പ്രൊഫ ഷണൽ വിദ്യാർഥികൾക്കു ള്ള സ്കോളർഷിപ്പുകളുടെ വിതരണവും വിവിധ സാമൂഹ്യ സേവന പദ്ധ തികളുടെ ഉദ്ഘാടനവും വിദ്യാർത്ഥിക്കുള്ള ഗതാ ഗത സുരക്ഷാ പരിപാടിയുടെ ലോഗോയുടെയും സീ നിയർ ചേമ്പർ ന്യൂസ് ലെറ്റ റി ന്റെയും വെബ്സൈറ്റിന്റെയും പ്രകാശനവും നിർവഹിച്ചു. മികച്ച സീനിയർ സെക്കന്ററി സ്കൂൾ ദേശീയ പുരസ് കാരം ലഭിച്ച വാസവി വിദ്യാലയ പ്രിൻസിപ്പൽ ദീപ ജയ പ്രകാശിനെ ചടങ്ങിൽ അ നുമോദിച്ചു. സീനിയർ ചേമ്പർ പാലക്കാട് ലീജി യൻ പ്രസിഡന്റ് അഡ്വ.പി. പ്രേംനാഥിന്റെ അധ്യക്ഷനായി.
ദേശീയ വൈസ് പ്രസിഡ ന്റ് കെ.മുരളീധരൻ, സെക്രട്ടറി ജനറൽ രാജേഷ് വൈഭവ്, മുൻ ദേ ശീയ പ്രസിഡന്റ് ബി.ജയ രാജൻ എന്നിവർ പങ്കെടുത്തു.