മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴയിലേക്ക് പോകുന്ന പ്രധാന റോഡിൽ എസ്പി ലൈനിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റി തുടങ്ങി. ഇന്നു്രാവിലെ ഇറിഗേഷൻ, കെ എസ് ഇ ബി അധികൃതർ എത്തിയായിരുന്നു മരം മുറിക്കൽ നടപടി ആരംഭിച്ചത്.വൈദ്യുതിലൈയിൻ ഓഫ് ചെയ്താണ് മരം മുറിച്ചത്. ഇപ്പോൾ അപകടകരമായ മൂന്നു മരങ്ങളാണ് മുറിക്കുന്നത്. ബാക്കി മരങ്ങൾ സമയബന്ധിതമായി മുറിച്ചു മാറ്റുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.