മലമ്പുഴ പുഷ്പോത്സവവുമായി ബന്ധപ്പെട്ട് ഉദ്യാനത്തിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ക്കായി ഇന്ന് മുതല്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഉദ്യാനത്തിലേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ മലമ്പുഴ ഗവ. ഐ.ടി.ഐ ഗ്രൗണ്ടിലും, മലമ്പുഴ ഇറിഗേഷന്‍ ഗ്രൗണ്ടിലും, മലമ്പുഴ സ്കൂളിന് എതിര്‍വശത്തുള്ള ഗ്രൗണ്ടിലുമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.
ശേഷം വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയ കെ.എസ്.ആര്.ടി.സി ബസ്സില്‍ ഉദ്യാനത്തിലേക്ക് പോവണം. കഞ്ചിക്കോട് ഭാഗത്തു നിന്നും മലമ്പുഴയിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ റോക്ക് ഗാര്ഡന് സമീപമുള്ള നിര്‍മല മാതാ സ്കൂള്‍ ഗ്രൗണ്ടിലും മലമ്പുഴ പുതിയ ബസ്സ് സ്റ്റാന്റിലും വലിയ വാഹനങ്ങള്‍ റോഡിന്റെ ഇടതുവശം ചേര്‍ത്തും പാര്‍ക്ക് ചെയ്ത ശേഷം വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയ കെ.എസ്.ആര്.ടി.സി ബസ്സില്‍ ഉദ്യാനത്തിലേക്ക് പോവണമെന്ന് പൊലീസ് അറിയിച്ചു.