പ്രയാഗ ആൾ കേരള ഷീ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ പാലക്കാട് ജില്ലയിൽ നിന്നും പങ്കെടുക്കുന്ന പിങ്ക് – പേൾ ടീമുകൾക്കുള്ള ജേഴ്സി കേരള ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് പി.ചന്ദ്രശേഖർ, കേരള ക്രിക്കറ്റ് അസോസിയേഷൻ പാലക്കാട് ജില്ലാ സെക്രട്ടറി ടി. അജിത്ത് കുമാർ, വൈസ് പ്രസിഡൻ്റ് വി.ആർ ഗുരുവായൂരപ്പൻ , ഇട്ടിയാര ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ അനിത് രാജ്, ഡയറക്ടർമാരായ ലൂസി രാജ്, റാണി അജിത്ത്, മറിയം അജിത്ത്, എന്നിവർ ചേർന്ന് ടീം അംഗങ്ങൾക്ക് നല്കി ചടങ്ങിൽ ഇട്ടിയാരാ പാലക്കാട് ജില്ലയിൽ വിതരണം ചെയ്യുന്ന എസ്. മാർക്കറ്റിങ്ങ് ശിവൻ, മാമിസ് മഹാദേവൻ ഡാലിവർഗ്ഗീസ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി എട്ട് ടീമുകളാണ് ടൂർണ്ണമെൻ്റിൽ പങ്കെടുക്കുന്നത് പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷനാണ് സംഘടന ചുമതല പാലക്കാട് ജില്ലയിലെ രണ്ട് ടീമുകൾക്കുള്ള ജേഴ്സി സ്പോൺസർ ചെയ്തിരിക്കുന്നത് ഇട്ടിയാരാ ഗ്രൂപ്പ് ആണ് ജില്ലയിൽ നിന്നും കൂടുതൽ വനിത കായിക താരങ്ങളെ ക്രിക്കറ്റ് ഉൾപ്പെടെ മേഖലയിലേക്ക് കൊണ്ട് വരുന്നതിൻ്റെ ഭാഗമായാണ് മുന്നോട്ട് വന്നത് എന്നും മാത്രമല്ല ഇട്ടിയാരാ ഗ്രൂപ്പിന് കീഴിൽ ജോലി ചെയ്യുന്ന നിരവധി വനിതകളെയും ഇട്ടിയാരാ ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന വീട്ടമ്മമാരെ ഉൾപ്പെടെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നത് സ്ഥാപാനത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും ഡയറക്ടർ അനിത് രാജ് പറഞ്ഞു.