അനിവാര്യമായ ആചാര പരിഷ്കാരങ്ങൾ നടപ്പിലാക്കുവാൻ വൈമുഖ്യം കാണിക്കുന്നത് ഫ്യൂഡൽ ചിന്താഗതി സമൂഹത്തിൽ പുതിയ രൂപത്തിൽ രൂപാന്തരപ്പെട്ടിട്ടുള്ളത്തിൻ്റെ ലക്ഷണങ്ങൾ ആണെന്നും അത് ഹൈന്ദവ സമാജത്തിന് നാണക്കേട് ഉണ്ടാക്കുന്നു എന്നും പാലക്കാട് അഞ്ചുവിളക്കിന് സമീപം സമീപം നടന്ന നവോത്ഥാന ജ്യാല കുട്ടയ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ യുവജനസഭ കേന്ദ്ര എക്സിക്യൂട്ടീവ് സന്തോഷ് മലമ്പുഴ പ്രസ്താവിച്ചു.
മേൽ വസ്ത്രം ധരിച്ചും ക്ഷേത്രപ്രവേശനം അനുവദിക്കുക. താന്ത്രിക വിദ്യ പഠിച്ച എല്ലാവരും ക്ഷേത്രങ്ങളിൽ ശാന്തിക്കാരാക്കുക. ശ്രീനാരായണ ഗുരുദേവ കൃതികളോടുള്ള ക്ഷേത്രങ്ങളിലെ അയിത്തം അവസാനിപ്പിക്കുക. പാലക്കാട് കോട്ട മൈതാനം അഞ്ചു വിളക്കിനു മുൻപിൽ നവോത്ഥാന ജ്വാല തെളിച്ച് പ്രതിജ്ഞ എടുത്തു. ജനുവരി 14 ന് ശിവഗിരി സന്യാസിമാരുടെ തിരുവനന്തപുരം ദേവസ്വംബോർഡ് ഓഫീസിലേക്ക് നടത്തുന്ന മാർച്ചിൽ ജില്ലയിൽ നിന്നും ആളുകൾ പങ്കെടുക്കും. ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്ര കമ്മിറ്റി അംഗം വി.ചന്ദ്രൻ മണലി അധ്യക്ഷത വഹിച്ചു. ശശി കല്ലേപ്പുള്ളി,എം അഖിലേഷ് കുമാർ, പ്രേമരാമൻ,എ.കെ. ചന്തം,കെ രാധാകൃഷ്ണൻ,എൻ. രാജേന്ദ്രൻ,പി. മുരുകദാസ്, വി.രാമസ്വാമി,വി.ജയകൃഷ്ണൻ, പി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വി.ചന്ദ്രൻ
9447534123