വാളയാർ ചെക്ക് പോസ്റ്റിൽ വീണ്ടും വൻ കഞ്ചാവ് വേട്ട

7 കിലോ കഞ്ചാവുമായി വാളയാർ ചെക് പോസ്റ്റിൽ 2 യുവാക്കൾ പിടിയിലായി
മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളയായ ഷെഹൻഷാ 21/2025,മുഹമ്മദ്‌ ഷിബിൻ (19/25) എന്നിവരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത് ഒറീസ്സയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് കഞ്ചാവ് കടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്..

കോയമ്പത്തൂരിൽ നിന്നും എറണാകുളത്തേക്കുള്ള ksrtc ബസ്സിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് ആണ് പിടികൂടിയത്. കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന ഗ്രൂപ്പിലെ കണ്ണികളാണ് പ്രതികൾ എന്ന് എക്‌സൈസ് സംശയിക്കുന്നു.

പ്രതികളെ പാലക്കാട്‌ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.എക്സൈസ് ഇൻസ്‌പെക്ടർ മുരുകദാസ്,AEI സുജീബ്റോയ്,PO ജമാലുദ്ധീൻ,ദിലീപ്കുമാർ,P V രതീഷ്,E R മനോഹർ, സതീഷ് N എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.