ഫ്ലവർ ഷോക്ക് വേണ്ടിയുള്ള അറേഞ്ച്മെന്റ് തുടങ്ങി

മലമ്പുഴ: മലമ്പുഴ ഉദ്യാനത്തിൽ ജനവരി 16 മുതൽ ആരംഭിക്കുന്ന ഫ്ലവർ ഷോക്കുള്ള അറേഞ്ച്മെന്റ് ആരംഭിച്ചു. ലൈറ്റ് അറേഞ്ച്മെന്റ് ഇന്ന് വൈകീട്ട് ആരംഭിക്കും. ഏതാനും മാസങ്ങൾക്ക് മുമ്പ് തന്നെ വിത്തുപാകിയും കമ്പ് മുറിച്ചു നട്ടും ഉണ്ടാക്കിയ ചെടികളാണ് ഫ്ലവർ ഷോക്ക് സെറ്റ് ചെയ്യുന്നത്. എല്ലാവർഷവും നല്ല രീതിയിൽ ഇവിടെ ഫ്ലവർ ഷോ നടത്താറുണ്ട്. വൻ തിരക്കാണ് ഫ്ലവർ ഷോക്ക് ഉണ്ടാവുക.