നഗരഹൃദയ ഭാഗത്ത് സംരക്ഷണ ഭിത്തിയോകൈവരിയോ ഇല്ലാതെ കനാൽ ഒഴുകുന്നു

പാലക്കാട്: സംരക്ഷണ ഭിത്തിയോകൈവരിയോ ഇല്ലാതെ കനാൽ നിറയെ വെള്ളം ഒഴുകുന്നു. ഡ്രൈവറുടെ ശ്രദ്ധ ഒരു സെക്കന്റ് തെറ്റിയാൽ കനാലിൽ വീണതു തന്നെ.
മൈതാനത്ത് ഐ എം എ ജങ്ങ്ഷനിൽ നിന്നും സിവിൽ സ്റ്റേഷൻ വഴി പോകുന്ന പ്രധാന റോഡിലാണ് ഈ അപകടകെണി പതിയിരിക്കുന്നത്. കോടതിയടക്കം ഒട്ടേറെ പ്രധാന സർക്കാർ ഓഫീസുകൾ ഉള്ള സിവിൽ സ്റ്റേഷൻ, യാക്കര വഴി തങ്കം ഹോസ്പിറ്റൽ, പാലന ഹോസ്പിറ്റൽ വഴി കൊടുവായൂർ, കൊല്ലങ്കോട് വഴി വിവിധ ഗ്രാമപ്രദേശങ്ങളിലേക്ക് പോകുന്ന ബസ്സുകളടക്കം ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്നത് ഇതുവഴിയാണ്. രാത്രിയായാൽ അപകട സാധ്യതയും കൂടുതലാണ്. ബന്ധപ്പെട്ട അധികൃതർ എത്രയും വേഗം നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം