ആരോഗ്യ സംരക്ഷണ സന്ദേശ യാത്ര 20 24 ന് തുടക്കമായി

പാലക്കാട്: നമ്മുടെ ആരോഗ്യമാണ് നമ്മുടെ സമ്പത്ത് എന്ന സന്ദേശം ഉൾക്കൊണ്ട് സമഗ്ര വെൽനസ്സ്എജ്യുക്കേഷൻ സൊസൈറ്റി പാലക്കാട് മണ്ഡലത്തിൽ നടത്തുന്ന “ആരോഗ്യ സംരക്ഷണ സന്ദേശ യാത്ര 2024” ന് തുടക്കമായി. പാലക്കാട് ഗവ. മോയൻസ് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഡി ഡി ഇ പി.സുനിജ ഉദ്ഘാടനം ചെയ്തു. സമഗ്ര വെൽ നസ് എജ്യൂക്കേഷൻ സൊസൈറ്റി വൈസ് പ്രസിഡന്റ് ജോസ് ചാലക്ക അദ്ധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ്ഡോ: ജെ. എം. ബിൽജ മുഖ്യപ്രഭാഷണം നടത്തി. സംഘടന പ്രസിഡന്റ് സണ്ണി എം ജെ മണ്ഡപത്തി കുന്നേൽ, എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ എം.എൻ. സുരേഷ് ബാബു, പ്രധാന അദ്ധ്യാപിക പ്രീജ, സോളമൻ പയസ്സ്, ബിൻ സ്, ഡോ: ഫിറോസ് ഖാൻ, രാധാകൃഷ്ണൻ, സായൂജ് എന്നിവർ സംസാരിച്ചു.

ആരോഗ്യ സംരക്ഷണത്തിനു വേണ്ടതായ മുപ്പത്തിരണ്ടു സന്ദേശങ്ങൾ അടങ്ങിയ ബോർഡ് ഡി ഡി ഇ പി. സുനി ബു പ്രധാന അദ്ധ്യാപിക പ്രീജക്ക് കൈമാറി.