എൻ എസ് എസ് സംയുക്ത വാർഷിക പൊതുയോഗം നടത്തി

പാലക്കാട്:പിരായിരി എൻ എസ് എസ് കരയോഗത്തിൻ്റേയും വനിതാ സമാജത്തി ൻ്റെയും സംയുക്തവാർഷിക പൊതുയോഗം പാലക്കാട്‌ താലൂക്ക് യൂണിയൻ പ്രസിഡൻറ് അഡ്വ: കെ.കെ.മേനോൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് സി.മധുസൂദനൻ അദ്ധ്യക്ഷനായി. താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. ശീതീകരിച്ച കരയോഗം ഹാൾ സമർപ്പണവും ഹയർ സെക്കൻ്ററി പരീക്ഷയിൽ സമ്പൂർണ എ പ്ലസ് നേടിയ വിദ്യാർത്ഥിനിയെ അനുമോദിക്കുക്കയും ചെയ്തു.കരയോഗം സെക്രട്ടറി പി.ശിവദാസൻ റിപ്പോർട്ടും ട്രഷറർ രത്നാകരൻ വരവു ചിലവു് കണക്കും അവതരിപ്പിച്ചു.വനിതാ സമാജം സെക്രട്ടറി സിന്ധുരമേശ് റിപ്പോർട്ടും ട്രഷറർ പുഷ്പലത സുരേഷ് കണക്കും അവതരിപ്പിച്ചു.

വനിതാ സമാജം താലൂക്ക് പ്രസിഡൻറ് ബേബി ശ്രീകല, കെ ബി എസ് അക്കാദമി ഡയറക്ടർ ശ്രീജിത്ത് എസ്.നായർ, കരുണാകരനുണ്ണി, വി.ഗോപിനാഥൻ നായർ ,എം.എ. ബാലകൃഷ്ണൻ നായർ, കരയോഗം വൈസ് പ്രസിഡൻറ് പി.അരവിന്ദാക്ഷൻ, വനിതാസമാജം പ്രസിഡൻറ് കോമളം ഉണ്ണി, ശ്രീകുമാരൻ മാസ്റ്റർ, വൈസ് പ്രസിഡൻ്റ് രമ മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു. വനിതാ സമാജം ജോയിൻ്റ് സെക്രട്ടറി ദീപസുരേഷ് നന്ദി പറഞ്ഞു.